കണ്ണൂർ: ജനങ്ങളുടെ ദാസൻ എന്നവകാശപ്പെടുന്ന
മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലെത്തിയതിൻ്റെ ഭാഗമായി പഴയങ്ങാടിയിൽ കെഎസ് യു നേതാക്കൾ കരുതൽ തടങ്കലിലായി. കെഎസ് യു ജില്ലാ വൈസ് പ്രസിഡന്റ് അർജുൻ കോറോം, ജില്ലാ ജനറൽ സെക്രട്ടറി സുഫൈൽ സുബൈർ, യൂത്ത് കോൺഗ്രസ് നേതാവ് അതുൽ പോള എന്നിവരെ പഴയങ്ങാടി പോലീസ് എരിപുരത്തു വച്ച് കസ്റ്റഡിയിൽ എടുത്തു കരുതൽ തടങ്കലിൽ ആക്കിയത്. പോലീസ് രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കുകയാണ് എന്നും.. പ്രകോപനം തുടർന്നാൽ നവകേരള സദസ്സ് മോഡൽ പ്രധിഷേധത്തിനു യൂത്ത് കോൺഗ്രസ് തയ്യാറാകുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ വി.പി.അബ്ദുൽ റഷീദ് പറഞ്ഞു. പഴയങ്ങാടി പോലീസിനെതിരെ സംസ്ഥാന പോലീസ് കംപ്ലയിന്റ് അതൊരിറ്റിക്കും, മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുമെന്നും യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചു.
Chief Minister is coming KSU leaders under preventive detention.